സമന്‍സ് ലഭിച്ചില്ല; ശ്രീശാന്ത് നാളെ കോടതിയില്‍ ഹാജരാകില്ല

Posted on: August 20, 2013 4:38 pm | Last updated: August 20, 2013 at 4:38 pm
SHARE

Shanthakumaran Sreesanth has been questioned by policeകൊച്ചി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നാളെ കോടതിയില്‍ ഹാജരാകില്ല. ശ്രീശാന്തിന് സമന്‍സ് ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. സമന്‍സ് ലഭിക്കാത്തതിനാല്‍ ശ്രീശാന്ത് ഹാജരാകേണ്ടതില്ലെന്ന് അഭിഭാഷകര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വൈകിട്ട് ഡല്‍ഹിയിലെത്താനിരുന്ന ശ്രീശാന്ത് യാത്ര റദ്ദാക്കി.

ശ്രീശാന്തടക്കം 21 പ്രതികള്‍ക്കാണ് കോടതി സമന്‍സ് അയച്ചിരുന്നത്. ശ്രീശാന്തടക്കമുളള പ്രതികള്‍ക്കുമേല്‍ മക്കോക്ക ചുമത്തിയിരിക്കുന്നതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കോടതി നാളെ പരിഗണിക്കും.