ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദി അറസ്റ്റില്‍

Posted on: August 20, 2013 4:12 pm | Last updated: August 20, 2013 at 4:12 pm

mohammed baidieകയ്‌റോ: ഈജിപ്തിലെ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബെയ്ദി അറസ്റ്റില്‍. നാസര്‍ നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ ബെയ്ദിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസുകാര്‍ക്ക് മധ്യത്തില്‍ ബെയ്ദി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ ചാനലുകള്‍ സംപേഷണം ചെയ്തു. ബെയ്ദിയുടെ മകന്‍ അമ്മര്‍ ബാദി അടുത്തിടെ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചിരുന്നു.

രണ്ടു വര്‍ഷമായി ബ്രദര്‍ഫുഡിനെ നയിക്കുന്നത് ബെയ്ദിയാണ്. മുര്‍സിക്കെതിരെ ഇപ്പോള്‍ ഈജിപ്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളും ബെയ്ദിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ബെയ്ദി അറസ്റ്റിലായത് കലാപം രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

1965ല്‍ ബ്രദര്‍ഹുഡ് നേതാവ് സയ്യിദ് ബുതുബിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ബെയ്ദിയെ 15 വര്‍ഷത്തെ തടവിന് വിധിക്കുകയും ബെയ്ദി ഒന്‍പത് വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 1974ല്‍ അന്നത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്താണ് ജയില്‍മോചിതനാക്കിയത്. 1998ലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2010ലാണ് സംഘടനയുടെ തലപ്പത്തെത്തിയത്.