Connect with us

Gulf

അഞ്ചു വര്‍ഷത്തിനിടെ ഒമാനിലെത്തിയത് 25000 അവിദഗ്ധ ഇന്ത്യന്‍ തൊഴിലാളികള്‍

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യയില്‍നിന്നും ഗള്‍ഫ് നാടുകളില്‍ തൊഴില്‍ തേടിപോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. പ്രവാസി കാര്യമന്ത്രാലം ഇന്നലെ പുറത്തു വിട്ട കണക്കുകളിലാണിതുള്ളത്. ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറുന്നവര്‍ കുറയുമ്പോഴും മലേഷ്യയിലേക്ക് കൂടുതല്‍ പേര്‍ പോകുന്നുവെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു.
ഗള്‍ഫില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി സമീപിച്ചവരുടെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പ്രവസി മന്ത്രാലയം വിവരങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ഇതു സെക്കന്‍ഡറി ജയിക്കാത്തവരുടെ മാത്രം കണക്കാണ്. അഭ്യസ്ഥവിദ്യരായ വിദഗ്ധ തൊഴിലാള്‍ ലഭിച്ച് വിദേശങ്ങളിലേക്കു പോകുന്നവരുടെ കണക്ക് മന്ത്രാലയത്തില്‍ ലഭ്യമല്ല. 2008ല്‍ 88,389 ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോകുന്നതിനായി ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി എത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 21,129 മാത്രമായി കുറഞ്ഞു.
2009ലാണ് പെട്ടെന്നുള്ള കുറവുണ്ടായത്. ഈ വര്‍ഷം 43,174 ആയി രുന്നു വിദേശത്തു പോകുന്ന ഇന്ത്യക്കാര്‍. 2010ല്‍ ഇത് 15,571 ആയി. എന്നാല്‍ 2011ല്‍ 24,585 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതു വീണ്ടും ഇടിഞ്ഞു. ഈ വര്‍ഷം ആദ്യ ഏഴു മാസത്തിനിടെ 10,317 പേരാണ് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തിയത്. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളമുള്‍പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ശമ്പള വര്‍ധനവും തൊഴില്‍ ലഭ്യതയുമാണ് ഗള്‍ഫിലേക്കുള്ള കന്നു കയറ്റം കുറച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഗള്‍ഫിലാകട്ടെ വലിയ തോതില്‍ ശമ്പളം വര്‍ധിക്കാത്തതും ആകര്‍ഷണം കുറച്ചു. അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പോയത് യു എ ഇയിലേക്കാണ്. 56,220 പേര്‍. രണ്ടാംസ്ഥാനത്ത് കുവൈത്തും (52,739) മൂന്നാംസ്ഥാനത്ത് മലേഷ്യയുമാണ് (43,564). ഒമാനിലേക്ക് 25,460 പേരെത്തിയപ്പോള്‍ ഖത്തറിലേക്ക് 13,188 പേരും ബഹ്‌റൈനിലേക്ക് 6,555 പേരം സഊദി അറേബ്യയിലേക്ക് 4,011 പേരുമാണ് പോ യത്. യു എ ഇക്കും കുവൈത്തിനും ശേഷം കൂടുതല്‍ പേര്‍ മലേഷ്യയിലേക്കു പോകുന്നതായുള്ള കണക്ക് ഇന്ത്യക്കാരുടെ വിദേശ തൊഴില്‍ പരിഗണനയില്‍ ഗള്‍ഫ് നാടുകള്‍ പിന്തള്ളപ്പെടുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.

 

Latest