ശാലുമേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍

Posted on: August 20, 2013 1:49 pm | Last updated: August 20, 2013 at 1:49 pm
SHARE

കൊച്ചി: സോളാര്‍ കേസില്‍ പ്രതിയായ നടി ശാലുമേനോന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ശാലുവിനെതിരെയുള്ള സാമ്പത്തികാരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല എന്നാണ് എ ജി കോടതിയെ അറിയിച്ചത്.

ജോപ്പന്റെയും ശാലുവിന്റെയും ജാമ്യാപേക്ഷകളില്‍ വാദം പൂര്‍ത്തിയായതിന് ശേഷം കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചു.

എ ഡി ജി പി ഹേമചന്ദ്രനെതിരെ കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് എ ജി മറുപടി നല്‍കി. കേസിന്റെ മേല്‍നോട്ടം, ഏകോപനം എന്നിവയാണ് എ ഡി ജി പിയുടെ ചുമതലയെന്ന് എ ജി കോടതിയെ ബോധിപ്പിച്ചു.