ആനമങ്ങാട് സഹകരണ ബേങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ലീഗ് സ്ഥാനാര്‍ഥികള്‍ തോറ്റു

Posted on: August 20, 2013 11:43 am | Last updated: August 20, 2013 at 11:43 am
SHARE

പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ ആനമങ്ങാട് സര്‍വീസ് സഹകരണ ബേങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് പരാജയം. വിമത സ്ഥാനാര്‍ഥികള്‍ ഭരണം പിടിച്ചെടുത്തു. 13 അംഗ ഭരണസമിതിയില്‍ നാല് പേര്‍ നേരത്തെ തിരഞ്ഞെടുത്തിരുന്നു.
അഡ്വ.സലാം, കെ കെ സൈതലവി, കുഞ്ഞയമു, മുഹമ്മദലി എന്നിവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍. ഇവര്‍ ഔദ്യോഗിക സ്ഥാനാര്‍ഥികളായിരുന്നു. വിമത സ്ഥാനാര്‍ഥികള്‍ ജനാധിപത്യ മുന്നണി എന്ന പേരിലായിരുന്നു മത്സരിച്ചിരുന്നത്. അതേ സമയം ഔദ്യോഗികപക്ഷം യു ഡി എഫ് എന്ന പേരിലും ഇ പി അബ്ദുല്ല, പി ടി ശങ്കരന്‍, സി കെ ഉമ്മര്‍ഹാജി, വേണുഗോപാലന്‍ എന്ന മാനു, കെ കെ അബ്ദുല്‍സലാം, ടി പി മോഹന്‍ദാസ് എന്ന അപ്പു എന്നിവരും ജനാധിപത്യമുന്നണി പിന്തുണക്കുന്ന ആഇശ എന്ന കുഞ്ഞിമ്മു, നബീസ എന്നിവരാണ് വിജയിച്ചത്. വിമത സ്ഥാനാര്‍ഥികളായി വിജയിച്ച ഒന്‍പത് പേരില്‍ എട്ട് പേരും വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
വിമതപക്ഷത്ത് മത്സരിച്ച സി പി സുജാതയെ ലൈലരാജഗോപാല്‍ പരാജയപ്പെടുത്തിയത് നാല് വോട്ടുകള്‍ക്കാണ്. ജനാധിപത്യമുന്നണിമത്സര രംഗത്ത് നിന്ന് വിട്ടുനിന്നു.
പെരിന്തല്‍മണ്ണ മണ്ഡലം മുസ്‌ലിംലീഗ് ജോയിന്റ് സെക്രട്ടറി കെടി അബ്ദുര്‍റഷീദ് പാറല്‍ ആണ് തോറ്റവരില്‍ പ്രമുഖന്‍. ലീഗ്-കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകള്‍ ശക്തി പ്രാപിച്ചതിന്റെ അനന്തരഫലമാണ് ബേങ്ക് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.