വാളകം സംഭവം: അപകടമല്ലെന്ന് സി ബി ഐ

Posted on: August 20, 2013 10:24 am | Last updated: August 20, 2013 at 10:24 am
SHARE

കൊച്ചി: വാളകം ആര്‍ വി എച്ച് എസ് എസിലെ അധ്യാപകനായ കൃഷ്ണകുമാറിന് പരുക്കേറ്റ സംഭവം അപകടമല്ലെന്ന് സി ബി ഐ സ്ഥിരീകരിച്ചു. നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച് ഇത് കാര്‍ അപകടമാണെന്ന നിഗമനത്തിലെത്തിയിരുന്നു.

കൃഷ്ണകുമാറിന്റെ സ്‌കൂളിലെ രണ്ട് അധ്യാപകരെ നുണപരിശോധനക്ക് വിധേയനാകാന്‍ കോടതിയുടെ അനുവാദം അന്വേഷണ ഉദ്യോഗസ്ഥര്‍ തേടി.

തോളിനേറ്റ പരുക്ക് കാര്‍ തട്ടിയതാവാമെന്നായിരുന്നു ലോക്കല്‍ പോലീസിന്റെ നിഗമനം.

2011 സെപ്തംബര്‍ 27ന് രാത്രയാണ് ഗുരുതരമായ പരുക്കേറ്റ നിലയില്‍ കൃഷ്ണകുമാറിനെ റോഡില്‍ കണ്ടെത്തിയത്.ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സി ബി ഐക്ക് വിടുകയായിരുന്നു.