മദ്‌റസ പ്രവേശനോത്സവം

Posted on: August 20, 2013 9:33 am | Last updated: August 20, 2013 at 9:33 am
SHARE

കോഴിക്കോട്: എസ് എസ് എഫ് തിരുവണ്ണൂര്‍ യൂനിറ്റ് കമ്മിറ്റി മദ്‌റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. സുബൈര്‍ അഹ്‌സനി ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ റെയ്ഞ്ച് സെക്രട്ടറി അശ്‌റഫ് സഖാഫി, എസ് എസ് എഫ് കോഴിക്കോട് ഡിവിഷന്‍ സെക്രട്ടറി നിസാര്‍, ബഷീര്‍ മുസ്‌ലിയാര്‍, മുജീബ്‌റഹ്മാന്‍, മുഹമ്മദ് ജാസിം തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുവള്ളി: മുനവ്വിറുല്‍ ഉലൂം മദ്‌റസയില്‍ മദ്‌റസ പ്രവേശനോത്സവം സി എച്ച് ഹുസ്സയിന്‍ സഖാഫി വേണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ വി മുഹമ്മദ് ഹാജി, ടി കെ സി മുഹമ്മദ്, ടി കെ അത്തിയത്ത്, പി സലാം, പിടി ബിഷര്‍, എന്‍ കെ ജംഷീര്‍, ടി കെ അബ്ദുല്‍ സലാം, അബ്ദുല്‍ ബുഷ്‌റ, കെ യൂസുഫ് പ്രസംഗിച്ചു.
കിഴക്കോത്ത്: ആവിലോറ ഉരുളിക്കുന്ന് ഖുര്‍റത്തുല്‍ ഐന്‍ സുന്നി മദ്‌റസ പ്രവേശനോത്സവം സയ്യിദ് കുഞ്ഞിസീതി കോയ തങ്ങള്‍ കൊയിലാട്ട് ഉദ്ഘാടനം ചെയ്തു. സയ്യിദ് അബൂബക്കര്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം സഖാഫി, മുഹമ്മദ് സഖാഫി, അബൂബക്കര്‍ മാസ്റ്റര്‍, ഇബ്‌റാഹിം, അബ്ദുറസാഖ്, പി സി അബ്ദുല്‍ അസീസ് സഖാഫി, മൊയ്തീന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.