സി എം ആണ്ടുനേര്‍ച്ചയും ദര്‍സ് വാര്‍ഷികവും

Posted on: August 20, 2013 9:32 am | Last updated: August 20, 2013 at 9:32 am
SHARE

പാവണ്ടൂര്‍: സി എം വലിയുല്ലാഹി ദര്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി എം അനുസ്മരണവും ദര്‍സ് വാര്‍ഷികവും ശംസുദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അലി അക്ബര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം സഖാഫി താത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രാര്‍ഥനാ സമ്മേളനത്തിന് യു കെ മജീദ് മുസ്‌ലിയാര്‍, സി എം അബൂബക്കര്‍ സഖാഫി നേതൃത്വം നല്‍കി. സുബൈര്‍ സഖാഫി, എന്‍ മുഹമ്മദ് ഹാജി, എം അബ്ദുര്‍റഹ്മാന്‍ ഹാജി, എന്‍ കെ ഉമ്മര്‍ ഹാജി സംബന്ധിച്ചു. എന്‍ അബ്ദുര്‍റഹ്മാന്‍ സ്വാഗതവും കെ അമ്മദ്‌കോയ ഹാജി നന്ദിയും പറഞ്ഞു.