കുടുംബ സഹായ ഫണ്ടും വസ്തുവിന്റെ രേഖയും കൈമാറി

Posted on: August 20, 2013 9:28 am | Last updated: August 20, 2013 at 9:28 am
SHARE

നരിക്കുനി: നരിക്കുനിയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന, കരള്‍രോഗം പിടിപെട്ട് മരിച്ച അരീക്കല്‍ അബ്ദുല്‍ ലത്വീഫിന്റെ കുടുംബത്തിനായി സ്വരൂപിച്ച സഹായ ഫണ്ടും വസ്തുവിന്റെ രേഖയും വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ കുടുംബത്തിന് കൈമാറി. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശശീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഡി മുഹമ്മദ് മാസ്റ്റര്‍ ചെക്ക് കൈമാറി. വടേക്കണ്ടി അഹമ്മദ് മാസ്റ്റര്‍, ഡി കെ സലീം, കെ ഡി സാലിഹ്, വസന്തകുമാരി, ഐ പി രാജേഷ്, ടി പി ഗോപാലന്‍, സി പി ലൈല, ഷൈജു കൊന്നാടി, സലിം മടവൂര്‍, വി ഇമ്പിച്ചിബാവ, പി വി അബ്ദുല്‍ ജബ്ബാര്‍, പി മൂസക്കുട്ടി, വാസുദേവന്‍ നമ്പൂതിരി, ആലിക്കുട്ടി ഫൈസി, എ ടി മുഹമ്മദ്, മുഹമ്മദ് അഹ്‌സനി, പി കെ അബ്ദുര്‍ റഹ്മാന്‍, ടി മുഹമ്മദലി, പി ഗോപിനാഥന്‍, മണ്ണങ്ങര മൂസക്കോയ, എന്‍ പി നാസര്‍, കെ നാരായണന്‍ നായര്‍, കെ കെ അസീസ്, എം വി അഹമ്മദ്കുട്ടി പ്രസംഗിച്ചു.