മികച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തുന്നു

Posted on: August 20, 2013 9:27 am | Last updated: August 20, 2013 at 9:27 am
SHARE

വടകര: ദക്ഷിണേന്ത്യയിലെ മികച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് ഓയിസ്‌ക ഇന്റര്‍നാഷനല്‍ നടത്തുന്ന ടോപ് ടീന്‍ പരീക്ഷയുടെ ഒന്നാം ഘട്ടത്തിന് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആക്‌സന്റ് തിരുവള്ളൂര്‍ വേദിയൊരുക്കുന്നു.
ഈ മാസം 22ന് കാലത്ത് 10 മുതല്‍ 12 വരെ നടക്കുന്ന പരീക്ഷക്ക് മുന്‍കൂട്ടിയുള്ള പരിശീലനമോ തയ്യാറെടുപ്പുകളോ ആവശ്യമില്ല. താത്പര്യമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ 22ന് കാലത്ത് 9.30ന് തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9447384499 നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.