Connect with us

Kozhikode

വിദ്യാലയങ്ങളിലെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സോഫ്റ്റ്‌വെയറുമായി യുവ എന്‍ജിനീയര്‍മാര്‍

Published

|

Last Updated

വടകര: വിദ്യാലയങ്ങളിലെ പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്ത് ദീര്‍ഘകാലം സൂക്ഷിക്കാനും ഉപയോഗിക്കാനുമായി പ്രത്യേകം സോഫ്റ്റ്‌വെയറുമായി യുവ എന്‍ജിനീയര്‍മാര്‍ രംഗത്ത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്‌കൂള്‍ രേഖകള്‍ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ മുതലായ ആവശ്യങ്ങള്‍ക്കായി ആവശ്യപ്പെടുമ്പോള്‍ പല വിദ്യാലയങ്ങളിലും കാലപഴക്കം കൊണ്ട് ഇവ നശിച്ചുപോകുന്നുണ്ട്. ഇത്തരം രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിലൂടെ ഇതിന് പരിഹാരമാകുമെന്ന് എന്‍ജിനിയേഴ്‌സ് ബിസിനസ് സൊലൂഷന്‍ സ്ഥാപനത്തിന്റെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചോറോട് ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വികസിപ്പിച്ചെടുത്ത ഇ ബി എസ് സ്റ്റുഡന്റ് അഡ്മിഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (ഇ ബി എസ് എ എം എസ്) എന്ന സോഫ്റ്റ്‌വെയര്‍ വെറും 500 രൂപക്കാണ് സ്‌കൂളില്‍ സ്ഥാപിച്ചുകൊടുക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.student.admission.in സന്ദര്‍ശിക്കാം.
വാര്‍ത്താസമ്മേളനത്തില്‍ ബി എസ് സബിന്‍, കെ എം ജിജിഷ, രജില്‍രാജ്, ആര്‍ രാഗേഷ് പങ്കെടുത്തു.

Latest