കണ്ണൂരില്‍ കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു

Posted on: August 20, 2013 8:06 am | Last updated: August 20, 2013 at 8:09 am
SHARE

kannur-keralaകണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ചെറുപുഴ പ്രൊപ്പയില്‍ സജി, ഭാര്യ സിന്ധു, മക്കളായ ആതിര (10), അതുല്യ(5) എന്നിവരാണ് മരിച്ചത്. രാത്രി രണ്ടു മണിയോടെയാണ് ദുരന്തം നടന്നതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തുനിന്നും ഒഴിഞ്ഞ മണ്ണെണ്ണ കാന്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.