മധ്യസ്ഥനായിട്ടില്ല: പി കെ കുഞ്ഞാലിക്കുട്ടി

Posted on: August 20, 2013 1:09 am | Last updated: August 20, 2013 at 1:10 am
SHARE

kunjalikkuttyമലപ്പുറം: ഇടത് മുന്നണിയുടെ ഉപരോധ സമരം തീര്‍ക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തന്റെ ജോലി അതല്ല, ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം ബുദ്ധിപരമായ നീക്കമായിരുന്നു. ഇത് സംബന്ധിച്ച് യു ഡി എഫില്‍ നേരത്തെ തന്നെ ധാരണയുണ്ടായതാണ്-അദ്ദേഹം പറഞ്ഞു. ‘ജനകീയ പ്രക്ഷോഭത്തിന്റെ കൊടിപ്പടം’ താഴ്ന്നത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നയചാതുരിക്ക് മുന്നിലാണെന്ന മുസ്‌ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിലെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സമരം അവസാനിപ്പിക്കാന്‍ ഇടത് മുന്നണിയും മുഖ്യമന്ത്രിയും തമ്മിലുണ്ടായ രഹസ്യധാരണക്ക് കുഞ്ഞാലിക്കുട്ടിയാണ് മധ്യസ്ഥത വഹിച്ചതെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും സമരം വേഗത്തില്‍ അവസാനിപ്പിച്ചതില്‍ വ്യക്തത വേണമെന്ന് സി പി ഐ നേതാവ് സി ദിവാകരനും ആവശ്യപ്പെട്ടിരുന്നു.