Connect with us

Kollam

വിവിധ മോഷണക്കേസുകളില്‍ ഏഴ് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: വ്യത്യസ്തരീതിയിലുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെ പുത്തൂര്‍ പോലിസ് പിടികൂടി. രാത്രികാലങ്ങളില്‍ വീടുകളില്‍ കയറി നിലവിളക്ക്, കിണ്ടി, വാര്‍ക്കകമ്പികള്‍ തുടങ്ങിയ സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെയാണ് പുത്തൂര്‍ പോലിസിന്റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുത്തൂര്‍ ആറ്റുവാശ്ശേരി പേരക്കുന്നില്‍ കിഴക്കതില്‍ ഹരികുമാര്‍ (33), മാവടി മഹായക്ഷിക്കാവ്് ദേവ ഭവനത്തില്‍ ദേവകുമാര്‍ (32) എന്നിവരാണ് പിടിയിലായത്. പൂവറ്റൂരിലെ മോഷണത്തിന്റ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പുത്തൂര്‍ പോലിസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. പൊലിസ് മോഷണ മുതല്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.
ചവറ: മോഷ്ടിച്ച് ബൈക്കില്‍ കറങ്ങി പിടിച്ചുപറി നടത്തുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി മരുതൂര്‍ക്കുളങ്ങര തെക്ക് ഉജ്ജയിനിയില്‍ സുജിത്(23), കരുനാഗപ്പള്ളി തൊടിയൂര്‍ മാലുമേല്‍ വലിയ വീട്ടില്‍ നിന്ന് മൈനാഗപ്പള്ളി കാരൂര്‍ക്കടവ് സംഗീതാഭവനില്‍ വാടക്ക് താമസിക്കുന്ന ബ്രൈനീഷ് (25), പന്മന മേക്കാട് നടയില്‍ പടിഞ്ഞാറ്റയില്‍ രാജേഷ് (26) എന്നിവരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. രാജേഷിനെ പന്മനയില്‍ നിന്നും മറ്റള്ളവരെ കരുനാഗപ്പള്ളിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വാളും മറ്റ് ആയുധങ്ങളും സംഘടിപ്പിച്ച് ഒരു വന്‍കൊള്ളക്ക് ഒരുങ്ങുന്നതിനിടെയാണ് സംഘം പിടിയിലായത്.
കോട്ടയം: ആയിരത്തി അഞ്ഞൂറോളം മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാര്‍പ്പ് കിളിരൂര്‍ പത്തില്‍ തിരുവാര്‍പ്പ് അജയനെന്നു വിളിക്കുന്ന അജയനാണ് (38)അറസ്റ്റിലായത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനു സമീപം ഒളിത്താവളം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ഷാഡോ പോലീസിന്റെ പിടിയിലായത്. പളളിപ്പുറത്തുകാവില്‍ ആള്‍ത്താമസമില്ലാത്ത കെട്ടിടത്തില്‍ താമസിക്കാന്‍ ഒരുങ്ങവെയാണ് അജയന്‍ അറസ്റ്റിലാകുന്നത്. തെക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 23 വര്‍ഷമായി മോഷണം നടത്തി വന്നിരുന്ന ഇയാള്‍ 17 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ഒപ്പമുണ്ടായിരുന്ന ബ്ലാക്ക് ഷിബു, സുനില്‍ ഗുപ്ത, കോട്ടയം അയ്യപ്പന്‍ തുടങ്ങിയ കുപ്രസിദ്ധ മോഷ്ടാക്കളുടെയും കൊലപ്പുളികളുടെയും ഉപദേശപ്രകാരമാണ് ഇയാള്‍ പോലീസ് സ്റ്റേഷന് സമീപം ഒളിത്താവളം കണ്ടെത്താന്‍ ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവി എം പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

 

Latest