ഇനി അവര്‍ മര്‍കസിന്റെ തണലില്‍

Posted on: August 20, 2013 12:52 am | Last updated: August 20, 2013 at 12:52 am
SHARE

markazഎടപ്പാള്‍: സാമൂഹിക ക്ഷേമ വകുപ്പിനുകീഴില്‍ തവനൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രണ്ട് കുട്ടികളെ കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസുന്നിയ്യയുടെ തണലില്‍ ഏല്‍പ്പിച്ചു. മര്‍കസ് ഭാരവാഹികളുടെയും എസ് വൈ എസ് പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തില്‍ ചില്‍ഡ്രന്‍സ് ഹോം സുപ്രണ്ട് പരമേശ്വര്‍ കൊല്‍ക്കത്ത സ്വദേശികളായ എട്ടും പത്തും വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളെ മര്‍കസിന് കൈമാറി.
കുട്ടികളുടെ സംരക്ഷണത്തിനൊപ്പം അവരുടെ വിദ്യാഭ്യാസച്ചെലവും മറ്റും മര്‍കസ് ഏറ്റെടുത്തു. നല്ല പരിഗണന ലഭിക്കുമെന്ന ഉറപ്പുള്ളതിനാലാണ് കുട്ടികളെ സ്ഥാപനത്തിന് കൈമാറുന്നതെന്ന് സുപ്രണ്ട് പറഞ്ഞു.
മൂസ സഖാഫി, കെ വി കെ ബുഖാരി അബ്ദുല്‍ മജീദ് പി പി, കെ സി സിദ്ദീഖ് മൗലവി, ഇസ്മാഈല്‍ തവനൂര്‍, മുസ്തഫ മാറഞ്ചേരി, അഹ്മദ് റശീദ് മുഹമ്മദ് അശ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.