Connect with us

Eranakulam

ഷാഫി മേത്തര്‍ ആര്‍ബിട്രേഷന്‍ നടപടി ആരംഭിച്ചു

Published

|

Last Updated

കൊച്ചി: പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിച്ചാല്‍ തന്റെ സ്വത്ത് പി സി ജോര്‍ജിനോ അദ്ദേഹം പറയുന്ന ധര്‍മ സ്ഥാപനത്തിനോ ഇഷ്ടദാനമായി നല്‍കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ ഇതിനായി ആര്‍ബിട്രേഷന്‍ നടപടി ആരംഭിച്ചു. ആര്‍ബിട്രേഷന്‍ കരാര്‍ പി സി ജോര്‍ജിന് ഒപ്പിടാനായി അയച്ചുകൊടുത്തു. ആര്‍ബിട്രേറ്റര്‍മാരായി ചാനല്‍ വാര്‍ത്താവതാരകരായ എം വി നികേഷ്‌കുമാര്‍, വിനു ജെ വെളിയത്ത്, ടി എം ഹര്‍ഷന്‍ എന്നിവരെയാണ് ഷാഫി മേത്തര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍ബിട്രേറ്റര്‍മാരാകാന്‍ നികേഷ്‌കുമാറും ഹര്‍ഷനും സന്നദ്ധത അറിയിച്ചതായി ഷാഫി അറിയിച്ചു. തെളിവുകള്‍ പരിശോധിച്ച് ആരോപണം ശരിയെന്ന് ബോധ്യപ്പെട്ടാല്‍ തന്റെ സ്വത്തുക്കള്‍ പി സി ജോര്‍ജിനോ അദ്ദേഹത്തിന്റെ നോമിനിക്കോ കൈമാറാന്‍ ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അധികാരമുണ്ടാകും. ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരിച്ചും കരാറില്‍ വ്യവസ്ഥയുണ്ടെന്ന് ഷാഫി പറഞ്ഞു.

 

Latest