Connect with us

National

പ്രതിപക്ഷ ബഹളം: ഇരുസഭകളും വ്യാഴാഴ്ച വരെ നിര്‍ത്തിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് പാര്‍ലിമെന്റിന്റെ ഇരുസഭകളും വ്യാഴാഴ്ച വരെ നിര്‍ത്തിവെച്ചു. 1993 മുതല്‍ കല്‍ക്കരിപ്പാടം അനുവദിച്ചത് സംബന്ധിച്ച നിര്‍ണായക ഫയലുകള്‍ കാണാതായെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രി ലോക്‌സഭയെ അറിയിച്ചു. എന്നാല്‍ ഇതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. പിന്നീട് സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് സമ്മേളിച്ചപ്പോഴും സഭയില്‍ ബഹളം തുടര്‍ന്നു. തുടര്‍ന്നാണ് ലോക്‌സഭ നിര്‍ത്തിവെച്ചത്.

ഫയലുകള്‍ കാണാതായ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളമുണ്ടായി. നിര്‍ണായക രേഖകള്‍ കാണാതായത് രാജ്യത്തിന് നാണക്കേടാണെന്ന് ആരോപിച്ച് ബി ജെ പി നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് സഭാ നടപടികള്‍ തടസ്സപ്പെട്ടത്.

കല്‍ക്കരി അഴിമതിക്ക് പുറമെ തെലുങ്കാന രൂപവത്കരണം, ഉള്ളി വില വര്‍ധന തുടങ്ങിയ വിഷയങ്ങളും ബഹളത്തിന് ആക്കം കൂട്ടി.

Latest