Connect with us

National

ബി ജെ പി ലോക്‌സഭാംഗം പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

ലക്‌നോ: വിവാദ ക്ഷേത്രത്തില്‍ ജലാഭിഷേക പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ ബി ജെ പി എം പിയെ കസ്റ്റഡിയിലെടുത്തു. ഝാന്‍സിയിലെ ക്ഷേത്രത്തില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഗോരഖ്പൂരില്‍ നിന്നുള്ള ബി ജെ പി എം പി യോഗി ആദിത്യാനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
എം പിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 144 പാസാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം പിയെ കസ്റ്റഡിയിലെടുത്തത്.

Latest