Connect with us

Education

മെഡിക്കല്‍/എന്‍ജിനീയറിംഗ് പ്രവേശം: പരിശീലനത്തിന് അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: 2013 മാര്‍ച്ചിലെ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ വിജയിച്ചവരും 2013 ലെ മെഡിക്കല്‍ പൊതു പ്രവേശ പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയവരുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2014 ലെ മെഡിക്കല്‍/എന്‍ജിനീയറിംഗ് പ്രവേശ പരീക്ഷാ പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു.
രണ്ട് തവണയില്‍ കൂടുതല്‍ പരിശീലനത്തില്‍ പങ്കെടുത്തവരെ പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന സ്ഥലത്ത് താമസിച്ചു പഠിക്കുന്നതിനുള്ള സമ്മതപത്രം, പ്ലസ്ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും 2013 പ്രവേശ പരീക്ഷയുടെ സ്‌കോര്‍ ഷീറ്റിന്റെയും പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ എന്നീ പ്രോജക്ടാഫീസുകളിലെയും പുനലൂര്‍, റാന്നി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കാസര്‍കോട് എന്നീ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലെയും ബന്ധപ്പെട്ട ഐ ടി ഡി പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് ഈ മാസം 27 ന് അഞ്ച് മണിക്കു മുമ്പായി ലഭ്യമാക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് നിര്‍ദിഷ്ട പരിശീലനത്തിനായുള്ള മുഴുവന്‍ ചെലവും താമസ, ഭക്ഷണ സൗകര്യവും ഓണം, ക്രിസ്തുമസ്, വിഷു അവധിക്കാലത്ത് രക്ഷിതാവിനെ കൂട്ടി വീട്ടില്‍ പോയി വരുന്നതിനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും.

Latest