Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ സമരം ശക്തമാക്കാന്‍ ഇടതുമുന്നണി തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇടതു മുന്നണി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

മുഖ്യമന്ത്രിയുടെ രാജിക്കായി രണ്ടാം ഘട്ട സമരം ഓണത്തിന് ശേഷം ആരംഭിക്കും. സോളാര്‍ അന്വേഷണത്തില്‍ പരിഗണനാ വിഷയങ്ങള്‍ നിര്‍ദേശിക്കാന്‍ എല്‍ഡിഎഫ് സബ് കമ്മിറ്റിയെ നിയോഗിച്ചു. സബ്കമ്മിറ്റിയില്‍ ഘടക കക്ഷികളില്‍ നിന്ന് ഒരാള്‍ വീതം ഉണ്ടാകും. സബ് കമ്മിറ്റി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാവും സര്‍ക്കാരിന് മറുപടി നല്‍കുകയെന്നും കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. അടുത്ത എല്‍ഡിഎഫ് യോഗം സെപ്റ്റംബര്‍ 12-ന് ചേരും. മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍, ബഹിഷ്‌കരിക്കുന്ന സമരമാര്‍ഗമാണ് ഇടതുമുന്നണി പ്രധാനമായും ആലോചിക്കുന്നത്.