Connect with us

Gulf

ബര്‍ദുബൈ പോലീസില്‍ ആറുമാസത്തിനിടെ 8,621 കേസുകള്‍

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ആറുമാസത്തിനിടയില്‍ ബര്‍ദുബൈ പോലീസ് സ്‌റ്റേഷനില്‍ 8,621 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അലി ഘാനിം അറിയിച്ചു.
ഇതില്‍ രണ്ട് കൊപാതകക്കേസുകള്‍ ഉള്‍പ്പെടും. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവ് കണക്കിലെടുക്കുമ്പോള്‍ 500 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. 2012 ആദ്യ ആറ് മാസം 9,121 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളും ബോധവത്കരണങ്ങളും ശക്തിപ്പെടുത്തിയതാണ് കാരണം.
ബര്‍ദുബൈ പോലീസ് പരിധിയിലുള്ള മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ ഒരു പോലീസ് എയ്ഡ് പോസ്റ്റ് കൂടി സ്ഥാപിക്കും. നിലവില്‍ ഒരു എയ്ഡ് പോസ്റ്റുണ്ട്. മോഷണം, ശല്യപ്പെടുത്തല്‍ എന്നിവ ഇല്ലായ്മ ചെയ്യാനാണിത്.
മനുഷ്യാവകാശം സംരക്ഷിക്കപ്പെടാന്‍ പോലീസ് നടപടി കൈക്കൊള്ളും. അറസ്റ്റിലാകുന്നവരെ പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കാന്‍ പത്ത് മിനിറ്റ് വേണ്ടിയിരുന്നു. അത് രണ്ട് മിനിറ്റായി ചുരുക്കും. തടവിലാകുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികിത്സ ലഭ്യമാക്കാറുണ്ടെന്നും കേണല്‍ അലി ഘാനിം പറഞ്ഞു.

 

 

Latest