Connect with us

Gulf

ദുബൈ റോഡുകളില്‍ ശുചീകരണം

Published

|

Last Updated

ദുബൈ: ദുബൈ റോഡുകളില്‍ ശുചീകരണത്തിന് ആര്‍ ടി എയും ദുബൈ നഗരസഭയും കൈകോര്‍ത്തു. ഈ മാസം അവസാനം വരെ ശുചീകരണം തുടരുമെന്ന് ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ അദായി പറഞ്ഞു.

എമിറേറ്റിലെ റോഡ് ഉപയോക്താക്കളുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സംതൃപ്തിക്കുവേണ്ടിയാണ് ഈ യത്‌നം. ദുബൈയുടെ സൗന്ദര്യം നിലനിര്‍ത്തണമെന്ന് ഏവരും ആഗ്രഹിക്കുന്നു. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിയില്‍ ആര്‍ ടി എക്കും നഗരസഭക്കും വലിയ ഉത്തരവാദിത്വമുണ്ടെന്ന് മനസിലാക്കുന്നു.
ശൈഖ് സായിദ് റോഡിലാണ് ശുചീകരണം തുടങ്ങിയിരിക്കുന്നത്. വഴിയോരങ്ങളിലെയും മധ്യഭാഗത്തെയും ചപ്പുചവറുകല്‍ നീക്കം ചെയ്തുവരികയാണ്. ഇതിനു വേണ്ടി എഞ്ചിനീയര്‍മാരുടെയും പരിശോധകരുടെയും തൊഴിലാളികളുടെയും പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് ചുമതല. കാല്‍നടയാത്രക്കാരുടെയും വാഹനം ഓടിക്കുന്നവരുടെയും പൊതു സുരക്ഷ, സുഗമമായ ഗതാഗതം എന്നിവ ഉറപ്പുവരുത്തുകയും വേണം.
ആദ്യഘട്ടത്തില്‍ യന്ത്രരഹിത ശുചീകരണമാണ് നടത്തുക. മണലും നീക്കം ചെയ്യും. ശൈഖ് സായിദ് റോഡില്‍ അഞ്ചു കിലോമീറ്ററില്‍ പ്രാഥമിക ശുചീകരണം നടത്തി. ട്രേഡ് സെന്റര്‍ മുതല്‍ സഫ പാര്‍ക്ക് പാലം വരെ 45 തൊഴിലാളികള്‍ ദിവസവും പണിയെടുക്കുന്നു. 17,552 കീശകളില്‍ മാലിന്യം നിറച്ചു. ബസുകളും പിക്കപ്പുകളും തൊഴിലാളികള്‍ക്കായി ഉപയോഗിച്ചു. വേഗവരിയില്‍ (ഫാസ്റ്റ് ലൈന്‍) വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് നഷ്ടപ്പെടാതെ നോക്കാന്‍ ശ്രദ്ധിച്ചുവെന്നും സി ഇ ഒ മൈത്ത ബിന്‍ അദായി അറിയിച്ചു.

 

 

---- facebook comment plugin here -----

Latest