Connect with us

Gulf

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസം സെപ്റ്റംബറിനു മുമ്പ് മാറണം

Published

|

Last Updated

അബുദാബി: അബുദാബിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അബുദാബിയില്‍ തന്നെ താസമാക്കണമെന്ന നിര്‍ദേശത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ ഒന്നിനു മുമ്പ് മാറണം. ഇല്ലെങ്കില്‍ ഹൗസിംഗ് അലവന്‍സ് നഷ്ടമാകും.
മിക്ക ഉദ്യോഗസ്ഥര്‍ക്കും അബുദാബിയില്‍ താമസ സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് യൂത്ത് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ചുരുക്കം ചിലര്‍ ഒഴിവു കഴിവ് അറിയിച്ചിട്ടുണ്ട്. അവരുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.