വി ഐ പി ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ

Posted on: August 19, 2013 8:54 pm | Last updated: August 19, 2013 at 8:54 pm
SHARE

അബുദാബി: രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ വി ഐ പി ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകും.

നാഷനല്‍ ഏവിയേഷന്‍ സര്‍വീസസിനാണ് ടെര്‍മിനലിന്റെ ചുമതല. സ്വകാര്യത, ആഡംബരം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ ടെര്‍മിനലെന്ന് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ മുഹമ്മദ് അല്‍ ബലൂചി പറഞ്ഞു.
മാത്രമല്ല, വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. 2012ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18.9 ശതമാനം വര്‍ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. പുതിയ ടെര്‍മിനല്‍ 924 ചതുരശ്ര മീറ്ററിലാണ്. ഭാവിയിലെ തിരക്കു കൂടി മുന്‍കൂട്ടി കണ്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇമിഗ്രേഷന്‍, പോലീസ്, ചെക്ക് ഇന്‍, ബാഗേജ് ഹാന്‍ഡ്്‌ലിംഗ് എന്നിവ ഒരുക്കുമെന്നും ബലൂച്ചി അറിയിച്ചു.