സെപ്തംബര്‍ മുതല്‍ ഇ-ബില്‍ സേവനം

Posted on: August 19, 2013 8:46 pm | Last updated: August 19, 2013 at 8:46 pm
SHARE

e-bill

ദുബൈ: സെപ്തംബര്‍ ഒന്നു മുതല്‍ എല്ലാ ഇത്തിസലാത്ത് സേവനങ്ങള്‍ക്കും ഇ ബില്‍ സംവിധാനം നടപ്പില്‍ വരുത്തും. പരിസ്ഥിതി സൗഹൃദ നടപടി എന്ന നിലക്ക് പദ്ധതി വിജയിപ്പിക്കാന്‍ എല്ലാവരും സ്വമേധയാ മുന്നോട്ട് വരണമെന്നും ഇത്തിസലാത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാലിഹ് അല്‍ അബ്ദുലി അഭ്യാര്‍ഥിച്ചു.

ഇ-ബില്ലിലേക്കുള്ള മാറ്റത്തിലൂടെ ലോകത്ത് എവിടെയായിരുന്നാലും അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴിയും അറിയാന്‍ സാധിക്കും. അടുത്തകാലത്ത് ഇത്തിസലാത്ത് നടത്തിയ സര്‍വേയില്‍ 72 ശതമാനം ജനങ്ങളും ഇ-ബില്‍ വഴി പണമടയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കടലാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും ഇ-ബില്ലിംഗ് സഹായകമാകും. 2012ല്‍ 304 ടണ്‍ പേപ്പര്‍ ഉപയോഗിച്ചാണ് 6,07,72,179 ബില്ലുകള്‍ ഇത്തിസലാത്ത് തയ്യാറാക്കിയത്. 304 ടണ്‍ പേപ്പറുകളുടെ ഉപയോഗം 7,293 മരങ്ങള്‍ മുറിക്കുന്നതിന് തുല്യമാണ്.
ഈ വര്‍ഷം ജനുവരി മുതല്‍ നിലവിലുള്ള 10 ശതമാനം സാധാരണ ഉപഭോക്താക്കളും 35 ശതമാനം ബിസിനസ്സ് ഉപഭോക്താക്കളും ഇ-ബില്‍ സംവിധാനം ഉപയോഗിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.