Connect with us

Kerala

ലാവ്‌ലിനെ കുറിച്ചല്ല ബാലാനന്ദന്‍ കമ്മിറ്റി പഠിച്ചതെന്ന് കാരാട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ലാവ്‌ലിനെ കുറിച്ച് പഠിക്കാനായിരുന്നല്ല ബാലാനന്ദന്‍ കമ്മിറ്റിയെ നിയമിച്ചിരുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രതമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുത മേഖലയിലെ പൊതുവായ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായാണ് ബാലാനന്ദന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് കാരാട്ട് ഒഴിഞ്ഞു മാറി.

സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം വന്‍ വിജയമായിരുന്നുവെന്നാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. സമരം അതേ രീതിയില്‍ മുന്നോട്ട് പോവാന്‍ കഴിയാത്തതിനാലാണ് സമരം പിന്‍വലിച്ചതെന്നും സമരത്തിലുന്നയിച്ച ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം നേടിയെടുക്കാന്‍ ഉപരോധ സമരത്തിലൂടെ സാധിച്ചതായും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

Latest