Connect with us

Business

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

Published

|

Last Updated

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ തകര്‍ച്ച. ഡോളറിനെതിരെ 62.75 ആയാണ് രൂപ തകര്‍ന്നത്. രാവിലെ 62.46 ആയരുന്ന രൂപയുടെ മൂല്യം പിന്നീട് അല്‍പം മെച്ചപ്പെട്ടിരുന്നെങ്കിലും വൈകീട്ടോടെ വീണ്ടും വന്‍ തകര്‍ച്ചയിലേക്കു വീഴുകയായിരുന്നു. 62.03 ആയിരുന്നു ഇതിനു മുന്‍പുള്ള റെക്കോഡ്. ഓഹരി വിപണിയിലും വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റാണ് ഇടിഞ്ഞത്.

രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് നടപടികള്‍ പ്രഖ്യാപിച്ചതോടെ കയറ്റുമതിക്കാരും ബാങ്കുകളും അമേരിക്കന്‍ ഡോളര്‍ വിറ്റഴിക്കാന്‍ കാണിച്ച താല്പര്യമാണ് ഇപ്പോഴത്തെ ഇടിവിന് കാരണമെന്ന് നിക്ഷേപകര്‍ പറഞ്ഞു.

Latest