കേരളത്തില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് സി പി എം

Posted on: August 19, 2013 1:27 pm | Last updated: August 19, 2013 at 1:27 pm
SHARE

cpmന്യൂഡല്‍ഹി: കേരളത്തിലെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് സി പി എം രേഖ. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷത്തി എഴുപതിനായിരം ആയിരുന്ന അംഗസംഖ്യ ഈ വര്‍ഷം നാല് ലക്ഷമായി ഉയര്‍ന്നതായി കേന്ദ്രകമ്മിറ്റിയില്‍ വെച്ച രേഖയില്‍ പറയുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. എന്നാല്‍ ബംഗാളില്‍ പാര്‍ട്ടി അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. മൂന്നര ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തി അറുപതിനായിരമായി അംഗസംഖ്യ കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here