ഇന്നും ഹാജരായില്ല; വിതുര പെണ്‍കുട്ടിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

Posted on: August 19, 2013 1:22 pm | Last updated: August 19, 2013 at 1:22 pm
SHARE

കോട്ടയം: വിതുര പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടി ഇന്നും കോടതിയില്‍ ഹാജരായില്ല. ഇതിനു മുമ്പും കേസ് പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി എത്തിയിരുന്നില്ല. ഇന്നും ഹാജരായില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്ന് കോടതി അറിയിച്ചിരുന്നു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് എത്താന്‍ എന്താണിത്ര ബുദ്ധിമുട്ട് എന്നു കോടതി അഭിഭാഷകനോട് ചോദിച്ചു.

കേസ് അടുത്തമാസം രണ്ടിലേക്ക് മാറ്റവച്ചു.