പ്രായക്കൂടുതല്‍: ഏഷ്യന്‍ ഗെയിംസ് ടീമിലെ 18 താരങ്ങളെ തിരിച്ചുവിളിച്ചു

Posted on: August 19, 2013 11:57 am | Last updated: August 19, 2013 at 11:57 am
SHARE

AYGന്യൂഡല്‍ഹി: ചൈനയിലെ നാന്‍ചിംഗില്‍ ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട 18 താരങ്ങളെ പ്രായക്കൂടുതല്‍ കാണിച്ച് തിരിച്ചുവിളിച്ചു. 16 വയസ്സിന് താഴെയുള്ളവര്‍ക്കുള്ളതാണ് ഗെയിംസ്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ 18 പേര്‍ 16 വസ്സിന് മുകളിലുള്ളവരാണ്.

27 അംഗ സംഘത്തില്‍ നിന്ന് 18 പേരെ തിരിച്ചുവിളിച്ചതോടെ ഇന്ത്യയുടെ ഗെയിംസിലെ പ്രാതിനിധ്യം ശുഷ്‌കമായി.