പോലീസ് വെടിവെപ്പ്: അസമില്‍ ഒരു മരണം

Posted on: August 19, 2013 11:44 am | Last updated: August 19, 2013 at 11:44 am
SHARE

Assam-Mapഗുവാഹത്തി: അസമില്‍ അക്രാമസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. അസമിലെ ജോര്‍ഹത് ജില്ലയിലാണ് ഇന്നലെ അര്‍ധരാത്രി പോലീസിന്റെ വെടിവെപ്പ് നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

നാഗാലാന്റില്‍ നിന്നും വരികയായിരുന്ന ഒരു വാഹനത്തെ ആക്രമിക്കാന്‍ തേയിലത്തൊഴിലാളികള്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കാരെ പിരിച്ചുവിടാനാണ് പോലീസ് വെടിവെപ്പു നടത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.