ബീഹാറില്‍ ട്രെയിന്‍ അപകടത്തില്‍ 28 മരണം; നാട്ടുകാര്‍ ട്രെയിനിന് തീവെച്ചു

Posted on: August 19, 2013 10:13 am | Last updated: August 19, 2013 at 10:34 pm
SHARE

പാറ്റ്‌ന: ബീഹാറിലെ ധമാര റെയില്‍വേ സ്റ്റ്ഷനില്‍ ട്രെയിനിടിച്ച് 28 പേര്‍ മരിച്ചു. ട്രെയിനില്‍ നിന്നിറങ്ങിയവര്‍ പാളം മുറിച്ചുകടക്കാന്‍ പാളത്തിനടുത്തു നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സഹര്‍ഷ-പാറ്റ്‌ന രാജ്യറാണി എക്‌സ്പ്രസാണ് അപകടത്തിന് കാരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സഹര്‍സര്‍സയിലേയും കതിഹാറിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ എന്‍ജിന്‍ ഡ്രൈവറെ തടഞ്ഞുവെക്കുകയും ട്രെയിനിന് തീവെക്കുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധമുണ്ടായി.

ധമാര സ്റ്റേഷനില്‍ ട്രെയിനിന് സ്‌റ്റോപ്പില്ലായിരുന്നു. അതുകൊണ്ടുതന്നെ ട്രെയിന്‍ നല്ല വേഗത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ അപകടകാരണത്തെക്കുറിച്ച് റെയില്‍വേ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here