Connect with us

Malappuram

എക്‌സൈസ് പരിശോധനയില്‍ മദ്യവും വാറ്റ് ഉപകരണങ്ങളും പിടികൂടി

Published

|

Last Updated

താമരശ്ശേരി: ഓണം സ്‌പെഷ്യ ല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വിദേശമദ്യം, വ്യാജമദ്യം, വാഷ്, വാറ്റ് ഉപകരണങ്ങള്‍ എന്നിവ പിടികൂടി. കട്ടിപ്പാറ കല്ലുള്ളതോട് മലയില്‍ സൂക്ഷിച്ച നൂറ് ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കൊടുവള്ളി മാനിപുരത്ത് ശാന്തകുമാരിയുടെ വീട്ടില്‍സൂക്ഷിച്ച ഇരുപത് ലിറ്റര്‍ വാഷ്, ഒരുലിറ്റര്‍ ചാരായം, വാറ്റുപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. വീട്ടുടമക്കെതിരെ കേസെടുത്തു.
താമരശ്ശേരി മുട്ടുകടവ് ഇരുമ്പിന്‍ചീടന്‍കുന്ന് കുഴിമ്പാട്ടില്‍ മാളുവിനെതിരെ വിദേശമദ്യം വില്‍പ്പന നടത്തിയതിന് എക്‌സൈസ് കേസെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ പി ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം പി ശശീന്ദ്രന്‍, പി പി അബ്ദുല്‍ ഇലാഹ്, പ്രിവന്റീവ് ഓഫീസര്‍ ജയിംസ് മാത്യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി കെ സഹദേവന്‍, സി ജി സുരേഷ് ബാബു, സി പി ഷാജു, സുബൈര്‍ പങ്കെടുത്തു.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ 0495 2224430 നമ്പറില്‍ അറിയിക്കണമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.