ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതില്‍ പോലീസ് പരാജയം: റഹീം എം എല്‍ എ

Posted on: August 19, 2013 9:37 am | Last updated: August 19, 2013 at 9:37 am
SHARE

കൊടുവള്ളി: ഗുണ്ടാ സംഘത്തെ അമര്‍ച്ച ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് പി ടി എ റഹിം എം എല്‍ എ. സഹകരണ ബേങ്ക് തിരഞ്ഞെടുപ്പ് അലങ്കോലമാക്കിയവര്‍ക്കെതിരില്‍ നടപടിയെടുക്കുന്നതില്‍ കാണിച്ച അലംഭാവമാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് വളമേകിയത്. യുവാവിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളും മേഖലയില്‍ അടിക്കടിയുണ്ടാവുന്ന പ്രശ്‌നങ്ങളും കൊടുവള്ളിയിലെ ജനജീവിതത്തിന് ഭീഷണിയായി മാറിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.