Connect with us

Malappuram

തവനൂരില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍

Published

|

Last Updated

തിരൂര്‍: തവനൂര്‍ മണ്ഡലത്തില്‍ വിവിധ തരത്തിലുള്ള വികസന പദ്ധതികള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചതായി എം എല്‍ എ. കെ ടി ജലീല്‍ അറിയിച്ചു.
പുറത്തൂരില്‍ ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കാനായി 23 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2013-14 വര്‍ഷത്തെ എം എല്‍ എയുടെ പ്രത്യേക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച ഈ തുക റോഡ് നിര്‍മാണം, പുനരുദ്ധാരണം, ഗ്യാസ് ക്രിമിറ്റോറിയം, സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍, പാത്ത് വേകള്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് വിനിയോഗിക്കുക. ഇത് കൂടാതെ 15 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനാവശ്യമായ തുകയും അനുവദിച്ചതായി എം എല്‍ എ പറഞ്ഞു. മംഗലം ആനയൊഴുക്ക് കാവഞ്ചേരി റോഡ് പുനരുദ്ധാരണം- 5 ലക്ഷം, പുറത്തൂര്‍ ജി എം യു പി സ്‌കൂളിന്- 5 ലക്ഷം, ചമ്രവട്ടം അങ്കണ്‍വാടി കെട്ടിടം- 6 ലക്ഷം, പുറത്തൂര്‍ പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയം-23 ലക്ഷം, പടിഞ്ഞാറെക്കര ജി എം യു പി സ്‌കൂളിന് സ്റ്റേജിന് മേല്‍ക്കൂര നിര്‍മാണത്തിന് 4 ലക്ഷം, കാലടി പോത്തനൂര്‍ ജി എം യു പി സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ 8 ലക്ഷം, എടപ്പാള്‍ പൊല്‍പ്പാക്കര ഇ യു ജി വായനശാലക്ക് കെട്ടിട നിര്‍മാണത്തിന് 10 ലക്ഷം, മംഗലം വാള്‍ത്തറ പാടം പാലം നിര്‍മാണത്തിന് 5 ലക്ഷം, വട്ടംകുളം ടിപ്പുസുല്‍ത്താന്‍-കുളങ്കര പാലം അംബേദ്കര്‍ കോളനി പാത്ത് വേക്ക് 5 ലക്ഷം, പരപ്പേരി വടക്കേപ്പാടം പാത്ത് വേക്ക് 4 ലക്ഷം, വട്ടംകുളം മമ്മിളിയാംകുന്ന് പാത്ത് വേക്ക് 4 ലക്ഷം, കൂട്ടായി നോര്‍ത്ത് എല്‍ പി സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ 8 ലക്ഷം, വട്ടംകുളം സി എന്‍ എന്‍ യു പി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസിനായി 1 ലക്ഷം, ചമ്രവട്ടം ജി യു പി സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബിനായി 2.5 ലക്ഷം, എടപ്പാള്‍ കോലൊളമ്പ് ജി യു പി സ്‌കൂളിന് വാഹന വാങ്ങാനായി 6 ലക്ഷം, ആലുങ്ങല്‍ എ എം എല്‍ പി സ്‌കൂള്‍, ചമ്രവട്ടം ശാസ്ത എ യു പി സ്‌കൂള്‍, വട്ടംകുളം നെല്ലിശ്ശേരി എ എം എല്‍ പി സ്‌കൂള്‍, എടപ്പാള്‍ ജി എല്‍ പി സ്‌കൂള്‍, മറവഞ്ചേരി ജി എല്‍ പി സ്‌കൂള്‍, തൃപ്രങ്ങോട് വി വി എല്‍ പി സ്‌കൂള്‍, തൃക്കണാപുരം എസ് എസ് യു പി സ്‌കൂള്‍, തൃക്കണാപുരം ജി എല്‍ പി സ്‌കൂള്‍, പുറത്തൂര്‍ ഡി വി എ എല്‍ പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങാന്‍ അരലക്ഷം വീതം എന്നിങ്ങനെയാണ് പണം അനുവദിച്ചിരിക്കുന്നത്.