കടയില്‍ മോഷണം

Posted on: August 19, 2013 9:19 am | Last updated: August 19, 2013 at 9:19 am
SHARE

വളാഞ്ചേരി: എടയൂര്‍ പീടികപ്പടിയില്‍ കടയുടെ പൂട്ട് പൊളിച്ച് മോഷണം. പീടികപ്പടിയില്‍ കച്ചവടം നടത്തുന്ന ചിറ്റകത്ത് നൗഷാദിന്റെകടയിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി പുലര്‍ച്ചയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. കടയുടെ പുറത്തുളള ഗ്രില്ലിന്റെയും അകത്തെ ഷട്ടറുകളുടെയും പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. ഒരു ലാപ് ടോപ്പ്, കടയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപ, കടയില്‍ വില്‍പനക്ക് വെച്ചിരുന്ന ചില സാധനങ്ങള്‍ എന്നിവയയും മോഷണം പോയതായി നൗഷാദ് പറഞ്ഞു. ചുമരില്‍ ഉറപ്പിച്ചിരുന്ന എല്‍ സി ഡി ടി വി തകര്‍ത്തിട്ടുമുണ്ട്. ഏകദേശം 50,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വളാഞ്ചേരി പോലീസെത്തി തെളിവെടുത്തു.