Connect with us

International

ഈജിപ്തിലെ ജയിലില്‍ 38 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തു

Published

|

Last Updated

കെയ്‌റോ: ജയിലില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച 38 മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പോലീസ് ഓഫിസറെ വാഹനത്തിനുള്ളില്‍ ബന്ദിയാക്കിയശേഷം രക്ഷപെടാന്‍ ശ്രമിക്കവെയാണ് ഇവര്‍ക്കെതിരെ പോലീസ് വെടിവെച്ചത്.

അല്‍ ഫത്താഹ് മസ്ജിദില്‍ തമ്പടിച്ച ഇവരെ പള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ എത്തിച്ചതായിരുന്നു .

ഭീകരവാദമാണ് ബ്രദര്‍ഹുഡ് ചെയ്യുന്നതെന്നാണ് സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസി പറഞ്ഞത്. ഈജിപ്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അതിനുള്ള പ്രവര്‍ത്തികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും സൈനിക മേധാവി അറിയിച്ചു. ബ്രദര്‍ഹുഡിനെ നിരോധിക്കാനും സാധ്യതയുണ്ട്.

അതിനിടെ സ്ഥാനമൊഴിഞ്ഞ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബറാദി ഓസ്ത്രിയയിലേക്ക് പോയി. ഈജിപ്തില്‍ ഒഴുകുന്ന രക്തത്തില്‍ തനിക്ക് പങ്കില്ല എന്ന് ലോകരെ ബോധ്യപ്പെടുത്താനായിരുന്നു ബറാദി രാജിവെച്ചത്.