കനത്ത പ്രളയത്തില്‍ ചൈനയില്‍ മരണം 37 ആയി

Posted on: August 19, 2013 8:33 am | Last updated: August 19, 2013 at 8:33 am
SHARE

ബീജിംഗ്: വടക്കുകിഴക്കന്‍ ചൈനയില്‍ പേമാരിയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. നിരവധി പേരെ കാണാതാവുകയും 2000ല്‍ അധികം വീടുകള്‍ ഒലിച്ചുപോയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖ നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്.