എസ് എസ് എഫ് കാമ്പസ് അംഗത്വ ദിനം നാളെ

Posted on: August 18, 2013 11:13 pm | Last updated: August 18, 2013 at 11:13 pm
SHARE

കോഴിക്കോട്: ‘അറിവിനെ സമരായുധമാക്കുക’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാനത്തെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന അംഗത്വ കാല കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ കാമ്പസുകളില്‍ അംഗത്വ ദിനമായി ആചരിക്കും.
സംസ്ഥാനത്തെ മുഴുവന്‍ ആര്‍ട്‌സ& സയന്‍സ്, പ്രൊഫഷനല്‍, പാരലല്‍ കോളേജുകളിലും ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എസ് എസ് എഫില്‍ അംഗമായി കണ്ണിചേരും.
അംഗത്വ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി നിര്‍വഹിക്കും. ജില്ലാതല ഉദ്ഘാടനങ്ങള്‍ തിരുവനന്തപുരത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊല്ലം കരുനാഗപ്പള്ളി ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളജിലും അലപ്പുഴ ആലപ്പുഴ മെഡിക്കല്‍ കോളജിലും പത്തനംതിട്ട മുസ്‌ലിയാര്‍ എഞ്ചിനീയറിംഗ് കോളജിലും കോട്ടയം ആര്‍ ഐ ടി പാമ്പാടിയിലും ഇടുക്കി തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലും എറണാകുളം കുസാറ്റ് എഞ്ചിനീയറിംഗ് കോളജിലും തൃശൂര്‍ ഐ ഇ എസ് കോളജിലും പാലക്കാട് അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളജിലും കോഴിക്കോട് കെ എം സി ടി മെഡിക്കല്‍ കോളജിലും വയനാട് പനമരം സി എം കോളജിലും കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സിലും കാസര്‍ഗോഡ് കാസര്‍ഗോഡ് ഗവ. എഞ്ചിനീയറിംഗ് കോളജിലും നടക്കും. ഡിവിഷന്‍ ഘടകങ്ങളിലും ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കും.