Connect with us

Gulf

കാന്തപുരത്തിന് അമ്മാനില്‍ ഊഷ്മളമായ വരവേല്‍പ്പ്

Published

|

Last Updated

ജോര്‍ദാന്‍: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബൂക്കര്‍ മുസ്‌ലിയാര്‍ ജോര്‍ദാന്‍ ഗവണ്‍മെന്റിന്റെ അന്തര്‍ ദേശീയ ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുവേണ്ടി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തി.
അമ്മാനിലെ അന്തര്‍ ദേശിയ വിമാനത്താവളത്തില്‍ കാന്തപുരത്തിന് ഊഷ്മളമായ സ്വീകരണമാണ് ഏര്‍പെടുത്തിയിരുന്നത്.
ജോര്‍ദാന്‍ ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ കരീം ഹദാഫിനാ, ജോര്‍ദാന്‍ അന്തര്‍ ദേശിയ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രതിനിധി ഡോ. അബ്ദുര്‍റഹിം മുദ്ദസിര്‍. അമ്മാനിലെ വേള്‍ഡ് യൂണിവേഴ്‌സിറ്റി പ്രതിനിധി അബ്ദുന്നാസിര്‍ അബുല്‍ ബാസല്‍ എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

Latest