അഴിമതി: ബോ സിലായിയുടെ വിചാരണ 22ന്

Posted on: August 18, 2013 10:47 pm | Last updated: August 18, 2013 at 10:47 pm
SHARE

ബീജിംഗ്: അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ ആരോപണങ്ങളുടെ പേരില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ചൈനീസ് നേതാവ് ബോ സിലായിയുടെ പരസ്യവിചാരണ ഈ മാസം 22ന് തുടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയിലെ ജിനാന്‍ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയിലാണ് വിചാരണ നടക്കുകയെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് ബിസിനസുകാരന്റെ മരണവുമടക്കമുള്ള കാര്യങ്ങളില്‍ ആരോപണ വിധേയനായ 64 കാരനായ ബോ, ചോങ്ഗിങ് നഗരത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഗു കൈലായി ബിസിനസുകാരനായ നീല്‍ ഹെവുഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഗസ്റ്റില്‍ ജയിലിലടക്കപ്പെട്ടിരുന്നു. നേതൃത്വമാറ്റത്തിന് ഒരു മാസം മുമ്പാണ് ബോയെ പുറത്താക്കുന്നത്.