Connect with us

Kerala

ട്രെയിനിലെ ഭക്ഷ്യ വിഷബാധ: ഏജന്‍സിക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി

Published

|

Last Updated

കാസര്‍കോട്- അജ്മീര്‍ – എറണാകുളം മരുസാഗര്‍ എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ട്രെയിനില്‍ ഭക്ഷണം വിതരണം ചെയ്ത ഏജന്‍സിക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഭക്ഷണം വിതരണം ചെയ്തിരുന്ന 24 തൊഴിലാളികളോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രിയാണ് മരുസാഗര്‍ എക്‌സ്പ്രസില്‍ ഭക്ഷ്യവിഷാധയേറ്റ സംഭവമുണ്ടായത്. ട്രയിന്‍ മംഗലാപുരത്ത് എത്തിയപ്പോള്‍ ട്രെയിനിലെ ഭക്ഷണം കഴിച്ച യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രെിന്‍ കാസര്‍കോട്ട് നിര്‍ത്തി യാത്രക്കാരെ വൈദ്യ പരിശോധനക്ക് വിധേയരാക്കി. അമ്പതിലധികം യാത്രക്കാര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നത്. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമായിരുന്നതിനാല്‍ ഇവടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ആശുപത്രി വിട്ടിട്ടുണ്ട്.

 

Latest