Connect with us

Kerala

ടോം ജോസഫിന് അര്‍ജുന അവാര്‍ഡ്: തീരുമാനം നാളെ

Published

|

Last Updated

തിരുവനന്തപുരം: മലയാളി വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍. ടോമിന് അര്‍ജുന അവാര്‍ഡിന് അര്‍ഹതയുണ്ടന്നും അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിഷയം കേന്ദ്ര കായിക മന്ത്രിയുടെ സജീവ പരിഗണനയിലുണ്ട്. മന്ത്രി ജിതേന്ദ്ര സിംഗ് വിദേശ പര്യടനത്തിലായതിനാലാണ് വിഷയത്തില്‍ തീരുമാനം വൈകുന്നത്.
അവാര്‍ഡ് നിര്‍ണയ നടപടി ക്രമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടന്നും ഇക്കാര്യം സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും ജിജി തോംസണ്‍ പറഞ്ഞു. ടോമിന് അര്‍ജുന അവാര്‍ഡ് നല്‍കണമെന്ന് കേന്ദ്ര കായിക സെക്രട്ടറി പി കെ ദേവും ശിപാര്‍ശ ചെയ്തിരുന്നു.
തുടര്‍ച്ചയായ ഒമ്പതാം തവണയാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്ന് ടോം ജോസഫ് തഴയപ്പെടുന്നത്. ഇത് വിവാദങ്ങള്‍ക്ക് വഴി വെച്ചതോടെ അവാര്‍ഡ് നിഷേധിച്ച നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ജിജി തോംസണ്‍ കൂടി അംഗമായ സമിതി അര്‍ജുന അവാര്‍ഡിന്റെ പരിഗണനക്കായി 16 കായിക താരങ്ങള്‍ അടങ്ങുന്ന പട്ടികയാണ് ശിപാര്‍ശ ചെയ്തത്. ഇതില്‍ നിന്ന് ടോം ജോസഫിനെ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.

Latest