‘ശ്രീലങ്കയില്‍ പള്ളി അക്രമിക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായിരുന്നു’

Posted on: August 18, 2013 12:46 pm | Last updated: August 18, 2013 at 12:46 pm
SHARE

srilankaകൊളംബോ: പെരുന്നാള്‍ ദിനത്തില്‍ ശ്രീലങ്കയില്‍ പള്ളിക്കു നേരെയുണ്ടായ ബുദ്ധ തീവ്രവാദി ആക്രമണം തടയാന്‍ പോലീസ് ഒന്നും ചെയ്തില്ലെന്ന് മന്ത്രി. പോലീസ് അക്രമികളുമായി സഹകരിക്കുകയായിരുന്നുവെന്ന് വ്യവസായ മന്ത്രി റിശാദ് ബതിയുദ്ദീന്‍ പറഞ്ഞു. പോലീസിന്റെ നിഷ്‌ക്രിയത്വത്തെ കുറിച്ച് ഉന്നതതല അമ്പേഷണത്തിന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
പെരുന്നാള്‍ ദിനത്തില്‍ വൈകീട്ട് പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയും പള്ളിക്ക് നേരെ ബുദ്ധ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും പള്ളിക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. പോലീസ് നിഷ്‌ക്രിയത്വത്തിന് തെളിവായുള്ള സി സി ടി വി ദൃശ്യങ്ങളള്‍ അദ്ദേഹം പോലീസ് മേധാവിക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here