ഇര്‍ശാദിയ്യഃ സുന്നി മദ്‌റസ ഉദ്ഘാടനം ചെയ്തു

Posted on: August 18, 2013 7:50 am | Last updated: August 18, 2013 at 7:50 am
SHARE

കൊളത്തൂര്‍: പാറമ്മലങ്ങാടിയില്‍ നിര്‍മിച്ച ഇര്‍ശാദിയ്യ; സുന്നി മദ്‌റസയുടെ ഉദ്ഘാടനം സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നിര്‍വഹിച്ചു. എം പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
മദ്‌റസ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ സയ്യിദ് ഹുസൈന്‍ അഹമ്മദ്ശിഹാബ് തിരൂര്‍ക്കാട് വിതരണം ചെയ്തു. സയ്യിദ് ഹിബത്തുല്ല തങ്ങള്‍ കുരുവമ്പലം, കെ കെ എച്ച് തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍ കൊളമംഗലം, നിസാമുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഫസല്‍, എ സി ഇബ്‌റാഹീം മുസ്‌ലിയാര്‍ പാങ്ങ്, പി എസ് കെ ദാരിമി എടയൂര്‍, അബ്ദുല്‍അസീസ് ദാരിമി, ബാവഹാജി, ,കൊളത്തൂര്‍ അലവി സഖാഫി, ,മുസ്തഫ അഹ്‌സനി പ്രസംഗിച്ചു.