മദ്‌റസകളില്‍ പ്രവേശനോത്സവം നടത്തി

Posted on: August 18, 2013 7:46 am | Last updated: August 18, 2013 at 7:47 am
SHARE

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍തല പ്രവേശനോത്സവം കോട്ടുമല സിറാജുല്‍ ഉലൂം സുന്നി മദ്‌റസയില്‍ എസ് വൈ എസ് ജില്ലാ ട്രഷറര്‍ ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഫാളില്‍ ഫാളിലി പെരുവള്ളൂര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് റശീദ് അഹ്‌സനി പ്രാര്‍ഥന നടത്തി. ഡിവിഷന്‍ പ്രസിഡന്റ് അബ്ബാസ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. പി മുഹമ്മദ് മുസ്‌ലിയാര്‍, എം കെ അബ്ദുഹാജി, കമാല്‍ സഖാഫി, ലത്വീഫ് അല്‍ ഹസനി, ഫഖ്‌റൂദ്ദീന്‍ താണിക്കല്‍, മൂസ മിസ്ബാഹി, ശുക്കൂര്‍ ഫാളിലി, അനീസ് അഹ്‌സനി സംബന്ധിച്ചു.
നിലമ്പൂര്‍: വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ മദ്‌റസാ പ്രവേശനോത്സവങ്ങളുടെ നിലമ്പൂര്‍ ഡിവിഷന്‍തല ഉദ്ഘാടനം അകമ്പാടം സുന്നിയ്യാ മദ്‌റസയില്‍ നടന്നു. ശരീഫ് സഅദി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.
നവാഗതരായ വിദ്യാര്‍ഥികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ക്ക് മദ്‌റസയിലെ ഉസ്താദുമാര്‍ നേതൃത്വം നല്‍കി. സ്വഫ്‌വാന്‍ അസ്ഹരി, ഉമര്‍ മുസ്‌ലിയാര്‍, അന്‍വര്‍ വല്ലപ്പുഴ, അബ്ദുല്‍കരീം സഖാഫി, ഉസ്മാന്‍ സഖാഫി പ്രസംഗിച്ചു.