സാഹിത്യോത്സവ്

Posted on: August 18, 2013 7:37 am | Last updated: August 18, 2013 at 7:37 am
SHARE

ഫറോക്ക്: എസ് എസ് എഫ് ഫറോക്ക് സെക്ഷന്‍ സാഹിത്യോത്സവ് ഈ മാസം 24, 25 തീയതികളില്‍ മുതുവാട്ടുപാറ വീരാന്‍കോയ ഉസ്താദ് നഗറില്‍ നടക്കും. 70 ഇനങ്ങളിലായി 300ഓളം കലാപ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും. സ്വാഗതസംഘ രൂപവത്കരണം സയ്യിദ് ഷഫീഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ അബ്ദുല്ല അമാനി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി മുഹമ്മദലി ദാരിമി (ചെയര്‍.), കുഞ്ഞിമൊയ്തീന്‍ ഹാജി, അബ്ദുര്‍റഹ്മാന്‍ (വൈ. ചെയര്‍.), മുഹമ്മദലി സഖാഫി (ജന. കണ്‍.), പി ജലീല്‍, പി സി മുഹമ്മദലി (ജോ. കണ്‍.), അബ്ദുര്‍റഹ്മാന്‍ ഹാജി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.