പെരുവയല്‍ ഐ സി സി വാര്‍ഷികം സമാപിച്ചു

Posted on: August 18, 2013 7:35 am | Last updated: August 18, 2013 at 7:35 am
SHARE

പെരുവയല്‍: കല്ലേരി സി എം മെമ്മോറിയല്‍ ഐ സി സി 23ാം വാര്‍ഷികവും മടവൂര്‍ സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ചയും പ്രാര്‍ഥനാ സമ്മേളനത്തോടെ സമാപിച്ചു. സയ്യിദ് ടി എ എം മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, റഹ്മത്തുല്ല സഖാഫി എളമരം, പി വി അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. സമാപന പ്രാര്‍ഥനാ സമ്മേളനം എസ് എം എ സംസ്ഥാന സെക്രട്ടറി പി എം എസ് തങ്ങള്‍ തൃശ്ശൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് എ എം മുത്തുക്കോയ തങ്ങള്‍ കോളശ്ശേരി പ്രാര്‍ഥന നടത്തി.
സയ്യിദ് ഫള്‌ല് ജമലുല്ലൈലി അഹ്‌സനി ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. പി ടി സി മുഹമ്മദലി മാസ്റ്റര്‍, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി മടവൂര്‍, ഇ യഅ്കൂബ് ഫൈസി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, അബ്ദുല്ലത്വീഫ് അഹ്‌സനി മഞ്ഞപ്പറ്റ, യൂസുഫ് അഹ്‌സനി കാവനൂര്‍, കെ പി ബീരാന്‍ മുസ്‌ലിയാര്‍, കെ സി മൂസ സഖാഫി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here