Connect with us

Kozhikode

നാടെങ്ങും കര്‍ഷക ദിനം ആചരിച്ചു

Published

|

Last Updated

കോഴിക്കോട്: സമൃദ്ധിയുടെ സന്ദേശവുമായി ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളും വിവിധ സംഘടനകളും കര്‍ഷക ദിനം ആചരിച്ചു. മുതിര്‍ന്ന കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക പ്രശ്‌നോത്തരി, കര്‍ഷക സംഗമങ്ങള്‍ എന്നിവ നടന്നു.
വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ എം കെ രാഘവന്‍ എം പിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു. പ്രദീപ്കുമാര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ സി എ ലത, മേയര്‍ എ കെ പ്രേമജം, പി വത്സല, മനയത്ത് ചന്ദ്രന്‍, എന്‍ സി അബൂബക്കര്‍ പങ്കെടുത്തു.
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഏഴ് കര്‍ഷകരെ ആദരിച്ചു. പ്രസിഡന്റ് കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമണി അധ്യക്ഷത വഹിച്ചു.
കടലുണ്ടി ഗ്രാമ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം പ്രസിഡന്റ് ടി കെ ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. 12 കര്‍ഷകരെ ആദരിച്ചു.
രാമനാട്ടുകര ഗ്രാമ പഞ്ചായത്തില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ വി മൂഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍ സി ഹംസക്കോയ അധ്യക്ഷത വഹിച്ചു.
രാമനാട്ടുകര ഗണപത് എ യു പി ബി സ്‌കൂളില്‍ റിട്ട. കൃഷി അസിസ്റ്റന്റ് വാസു നെല്ലിക്കോട്ട് ഉദ്ഘാടനം ചെയ്തു.
മുക്കത്ത് സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥ് അധ്യക്ഷനായി. മികച്ച കര്‍ഷകരായി തിരഞ്ഞെടുത്ത ആന്റണി തേക്കര്‍കാട്ടില്‍, ബേബി കീരിപ്പൊയില്‍, ജോസഫ് കോക്കപ്പിള്ളല്‍, സോണി മാനാശ്ശേരി, ശ്രീധരന്‍ അന്താനശ്ശേരി, അബ്ദുല്ല നെന്‍മണിപറമ്പില്‍, മൊയ്തീന്‍ വളപ്പന്‍തൊടിക എന്നിവരെ ആദരിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ മുനീറത്തും കാര്‍ഷിക ആനുകൂല്യങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കല്യാണിക്കുട്ടിയും വിതരണം ചെയ്തു. ജൈവ പച്ചക്കറിയെക്കുറിച്ച് റിട്ട. കൃഷി ഓഫീസര്‍ പി രാജന്‍ ക്ലാസെടുത്തു.
കാരശ്ശേരിയില്‍ സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍ക്ക് എന്‍ എം മുഹമ്മദ് ഹാജി സ്മാരക സ്വര്‍ണ മെഡല്‍ എം എല്‍ എ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റീനപ്രകാശ് അധ്യക്ഷയായി. ടി ജെ മൈക്കിള്‍, കാസിം കുവ്വംപറമ്പത്ത്, ഹലീമ ഒഴക്കുഴിയില്‍, തിരുമാലകളത്തില്‍, ചക്കിനാശേരിക്കുന്ന്, അഗസ്റ്റിന്‍, കരുണ്ണി മാളിയേക്കല്‍, ആലിബാപ്പു എന്നീ മികച്ച കര്‍ഷകരെ ആദരിച്ചു.
കൊടിയത്തൂര്‍ കൃഷി ഭവനില്‍ സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൃഷിഭവനില്‍ പുതുതായി നിര്‍മിച്ച ഹാളും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈനബ ചാലില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറത്ത് മികച്ച കര്‍ഷകരെ ആദരിച്ചു.
തിരുവമ്പാടിയില്‍ സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് അധ്യക്ഷയായി. മികച്ച കര്‍ഷകരായ സാബുജോസ് തറകുന്നേല്‍, പൗലോസ് ചൂരതൊടികയില്‍, മത്തായി റാണിക്കാട്ട്, ഷെര്‍ളിബിജു, പി പി മാത്യു എന്നിവരെ ആദരിച്ചു.
കൂരടഞ്ഞിയില്‍ സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. മികച്ച കര്‍ഷകരായ സണ്ണിചേപ്പാടിയില്‍, കെ എം മാതു, ജോര്‍ജ് പാറക്കല്‍, ചന്തു ചെങ്ങശ്ശേരിക്കുന്ന്, റുഖിയ തടാലത്ത് എന്നിവരെ ആദരിച്ചു.
താമരശ്ശേരി ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടി വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട വി എം അബൂബക്കര്‍ ഹാജി, ദാമോദരന്‍ പൂതര്‍പൊയില്‍, മുഹമ്മദ് അസ്‌ലം കൊല്ലരുകണ്ടി, പ്രേമലത മൂന്നാംതോട് എന്നിവരെ ആദരിച്ചു. ഡോ. പി കെ മുഹസിന്‍ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ബ്ലോക്ക് പഞ്ചായത്തംഗം കെ സി മാമു മാസ്റ്റര്‍, കൃഷി ഓഫീസര്‍ എലിസബത്ത് തമ്പാന്‍, കെ വി മുഹമ്മദ്, പി സി ഹബീബ് തമ്പി, കൃഷി അസി. ഓഫീസര്‍ അബൂബക്കര്‍ സംസാരിച്ചു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും നടത്തിയ പരിപാടി സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗീസ് തോട്ടാമറ്റത്തില്‍, പൊന്നമ്മ വാസുദേവന്‍, സിബി കാടംകുളം, ഷാജു ചാലില്‍, ദേവേന്ദ്രന്‍, താന്നിയില്‍ ഫ്രാന്‍സിസ്, ജോര്‍ജ് പാറക്കല്‍, വില്‍സന്‍ തറപ്പേല്‍, വര്‍ഗീസ് കാരമംഗലത്ത്, വക്കച്ചന്‍ പള്ളത്ത്, മറിയാമ്മ പൊട്ടംപുഴ എന്നിവരെ എം എല്‍ എ പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ജോണ്‍, കൃഷി ഓഫീസര്‍ കെ പി ജയരാജന്‍, കൃഷി അസി. ഓഫീസര്‍ മൊയ്തീന്‍ഷാ സംസാരിച്ചു.
ഉണ്ണികുളം പഞ്ചായത്തില്‍ എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. കൃഷിഭവന്‍ വഴി പെന്‍ഷന്‍ വാങ്ങുന്ന കര്‍ഷകരുടെസംഗമവും കര്‍ഷകര്‍ക്കുളള ആനുകൂല്യവിതരണവും നടന്നു.
കോട്ടൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ടി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പച്ചതേങ്ങ സംഭരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണവും നടന്നു.
പനങ്ങാട് പഞ്ചായത്തില്‍ പ്രസിഡന്റ് ഇസ്മാഈല്‍ കുറുമ്പൊയിലിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി കാര്‍ഷിക പ്രശ്‌നോത്തരിയും സെമിനാറും നടത്തി.
ബാലുശ്ശേരിയില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡ് പി പി രവി അധ്യക്ഷത വഹിച്ചു.
ഉള്ള്യരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ പി പ്രസന്ന ഉദ്ഘാടനം ചെയ്തു. പച്ചതേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനവും മികച്ച കര്‍ഷകരെ ആദരിക്കലും സെമിനാറും നടന്നു. യുവകര്‍ഷകന്‍ പരക്കണ്ടി നിജോഷിനെ പൊന്നാടയണിയിച്ചു. ഇ എം ദാമോദരന്‍, കൃഷി ഓഫീസര്‍ കെ അനിത, പി പത്മനാഭന്‍, എസി മാധവന്‍ നമ്പ്യാര്‍, ഇ പത്മനാഭന്‍ പ്രസംഗിച്ചു.
നരിക്കുനി പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു. പ്രസിഡന്റ് വി സി ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വസന്തകുമാരി തീയ്യക്കി അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്ക് തെങ്ങ് കയറ്റം, ഓല മെടയല്‍, കുട്ട നെയ്ത്ത് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.
തലക്കുളത്തൂരില്‍ പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടപ്പിലാക്കിയ പച്ചക്കറി കൃഷിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച അന്നശ്ശേരി ജി എല്‍ പി സ്‌കൂളിനും ശ്രീകുമാരാശ്രമം എല്‍ പി സ്‌കൂളിനും ഉപഹാരങ്ങള്‍ നല്‍കി.
ചേളന്നൂരില്‍ പ്രസിഡന്റ് പി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു.