യു എ ഇ ആര്‍ എസ് സി ദേശസ്‌നേഹ സംഗമം നടത്തി

Posted on: August 17, 2013 10:08 pm | Last updated: August 17, 2013 at 10:08 pm
SHARE

rsc-uae-desha-snehamദുബൈ: സ്വാതന്ത്ര്യത്തിലൂടെയാണ് സമാധാനമുണ്ടാവുന്നതെന്ന് ആര്‍ എസ് സി. യു എ ഇ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ദേശസ്‌നേഹ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ നടന്ന ഇന്ത്യന്‍ സ്വാതതന്ത്ര്യദിനാഘോഷ സംഗമം ഐ സി എഫ്. യു എ ഇ നാഷനല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് ഇന്ത്യക്കാര്‍. അതുകൊണ്ടാണ് നാം സമാധാനം അനുഭവിക്കുന്നത്.
സാമ്രാജ്യത്വ ശക്തികളുടെ ഹിഡന്‍ അജണ്ടയായിരുന്നു വിവിധ മതങ്ങളെ തമ്മിലടിപ്പിക്കുകയെന്നത്. ഏതെങ്കിലുമൊരു മതക്കാര്‍ക്കും അവകാശപ്പെടാനാകാതെ വ്യത്യസ്ത ജാതി-മത വിഭാഗങ്ങളുടെയും അവകാശമാണ് സ്വതന്ത്ര ഭാരതം. സംഗമത്തമത്തില്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി അധ്യക്ഷത വഹിച്ചു. അഹ്്മദ് ശെറിന്‍ വിഷയാവതരണം നടത്തി. ഇസ്മാഈല്‍ ഏറാമല, പുന്നക്കന്‍ മുഹമ്മദലി, കെ എം അബ്ബാസ്, വി എം സതീഷ് സംബന്ധിച്ചു.